കൊച്ചി: എറണാകുളത്ത് 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 79 പേര്‍ക്കും സന്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കേരളത്തിനു പുറത്തുനിന്നും എത്തിയ 43 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 36 പേര് രോഗ മുക്തി നേടി. ഇതില്‍ 33 പേര് എറണാകുളം ജില്ലക്കാരും 2 പേര് ഇതര സംസ്ഥാനക്കാര്‍ക്കും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ് .
ഇന്ന് 678 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 442 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11384 ആണ്. ഇതില്‍ 9489 പേര് വീടുകളിലും, 164 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1731 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 101 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 978 ആണ്.
ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 643 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 814 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 711 ഫലങ്ങളാണ് ലഭിക്കാനുള്ളത്.