കണ്ണൂർ: ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഒമ്പതുപേർ ആരോഗ്യപ്രവർത്തകരാണ്. ഇതിൽ ഏഴുപേരും പരിയാരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരാണ്.
കോട്ടയം-മലബാർ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വയനാട്ടിലെ മലബാർ ട്രേഡിങ് കമ്പനിയിലെ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗബാധിതരിൽ മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നവരാണ്.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരാണ് ഇന്ന് രോഗമുക്തരായത്.