പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വന്ന രണ്ടുപേര്‍ക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 36 പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവര്‍:
ഖത്തര്‍1
മനിശ്ശേരി സ്വദേശി (23, സ്ത്രീ)
സൗദി1
വിളയൂര്‍(37, പുരുഷന്)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ1
പുതുനഗരം സ്വദേശി (29, പുരുഷന്)
പത്തനംതിട്ട സ്വദേശി (23)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര് വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാള്‍ കോട്ടയം ജില്ലയിലും ചികിത്സയിലുണ്ട്.