പാലക്കാട്: പാലക്കാട് ജില്ലയില്‍ 86 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാന്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര് ഉള്‍പ്പെടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്, വിവിധ രാജ്യങ്ങളില്‍നിന്ന് വന്ന 34 പേര്, ഉറവിടം അറിയാത്ത നാലുപേര്‍, സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 11 പേര് എന്നിവരാണ് ബാക്കി 64 പേരില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഇന്ന് 40 പേര്‍ക്ക് രോഗമുക്തിയുള്ളതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 442 ആയി. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര് വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.