തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സുരരൈ പോട്രു’. നടന്റെ പിറന്നാള്‍ ദിവസമായ ഇന്നലെ ചിത്രത്തിന്റെ ഒരു സോങ് ടീസറാണ് ആരാധകര്‍ക്കായി പുറത്തുവിട്ടത്. ജി. വി പ്രകാശ് കുമാറിന്റെ സംഗീതത്തില്‍ ദീ പാടിയ കാട്ടുപായലേ എന്ന ഗാനത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. ഗാനരംഗത്തില്‍ സൂര്യയും മലയാളികളുടെ പ്രയങ്കരിയുമായ അപര്‍ണാ ബാലമുരളിയുമാണ് എത്തുന്നത്. സുധ കൊങ്കാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണാ ബാലമുരളിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ്.