പാലക്കാട്: ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെയാണ് ജില്ലയിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 38 പേർക്ക് പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.
കർണാടകയിൽ നിന്നെത്തിയ 2പേർ,സൗദിയിൽ നിന്നെത്തിയ രണ്ടുപേർ,തമിഴ്നാട്,യുപി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും ,ഒമാനിൽ നിന്നെത്തിയ ഓരാൾക്കും, ഡൽഹിയിൽ നിന്നെത്തിയ മൂന്നുപേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. യുപിയിൽ നിന്നും കോട്ടായിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി വന്ന വിവിധ ഭാഷ തൊഴിലാളിക്ക് ആൻറിജൻ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.കൊടുവായൂർ സ്വദേശിയായ വ്യക്തിക്കാണ് സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചത്,
ജില്ലയിൽ ഇന്നലെ ആകെ 1651 ആൻറിജൻ ടെസ്റ്റുകളാണ് നടത്തിയത്. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് തൃശൂർ സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ആകെ 44 പേർക്കാണ് ജില്ലയിൽ ഇന്നലെ ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ജില്ലയിൽ 45 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട് ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 329 ആയി.