പാലക്കാട്: പാലക്കാട് ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 25 പേരും ഒരു തൃശൂര്‍ സ്വദേശിയും ഇതര സംസ്ഥാനങ്ങളില്‍നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന ഏഴു പേരും ഉറവിടം അറിയാത്ത ഒരു രോഗബാധയും ഉള്‍പ്പെടെയാണിത്. ജില്ലയില്‍ 15 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്:
സൗദി-4
ഒറ്റപ്പാലം സ്വദേശി (59 പുരുഷന്)
കുഴല്‍മന്ദം സ്വദേശി (46 പുരുഷന്)
ചളവറ സ്വദേശി (20 പുരുഷന്)
കോട്ടോപ്പാടം സ്വദേശി (42 പുരുഷന്)
തമിഴ്നാട്-2
കുനിശേരി സ്വദേശി (31 പുരുഷന്)
കൊല്ലങ്കോട് സ്വദേശി (40 സ്ത്രീ)
കര്‍ണാടക-1
കോട്ടോപ്പാടം സ്വദേശി (45 സ്ത്രീ)
ഉറവിടം അറിയാത്ത രോഗ ബാധ-1
ചന്ദ്രനഗര്‍ സ്വദേശി(40 പുരുഷന്)
കൂടാതെ ജില്ലയില്‍ ചികിത്സയ്ക്ക് എത്തിയിട്ടുള്ള തൃശൂര്‍ തിരുവില്ലാമല സ്വദേശിയായ ഗര്‍ഭിണിക്കും (21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
കപ്പൂര്‍ സ്വദേശികളായ ഒന്‍പത് പേര്. ഇതില്‍ 12, 7 വയസുള്ള ആണ്‍കുട്ടികളും 17,12 വയസും ഒരു വയസ് തികയാത്തതുമായ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
പട്ടാന്പി സ്വദേശികളായ ഏഴ് പേര്. പത്തു വയസുകാരനും 14 വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യ വില്‍പ്പനക്കാരായ രണ്ട് തിരുമിറ്റക്കോട് സ്വദേശികള്‍.
മുതുതല സ്വദേശികളായ മൂന്നു പേര്. ഇതിലൊരാള്‍ 16 വയസുകാരിയാണ്.
ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേര്. ഓങ്ങല്ലൂരില്‍ 12 വയസുകാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികള്‍ ഒരാള്‍ വീതം. പെരുമാട്ടി സ്വദേശി അന്തര്‍സംസ്ഥാന ലോറി ഡ്രൈവറാണ്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 325 ആയി. ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.