ജില്ലയിലെ നഗരപ്രദേശങ്ങളിൽ നേരിട്ടെത്തി ആൻറിജൻ ടെസ്റ്റ് സാമ്പിളുകൾ ശേഖരിക്കുന്നതിന് പാലക്കാട് അഹല്യ ഹോസ്പിറ്റലിന്റ സഹകരണത്തോടെ മൊബൈൽ വാഹനം സജ്ജീകരിച്ചു. വാഹനത്തിന്റെ താക്കോലും ആർ.സി ബുക്കും അഹല്യ ഡയബറ്റിസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറകടർ ഡോ.സുജിത്ത് കുമാറിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.പി റീത്ത ഏറ്റുവാങ്ങി. തുടർന്ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഡി.എം.ഒ നിർവ്വഹിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടി.കെ ജയന്തി; ഡിസ്ട്രിക്റ്റ് സർവ്വൈലൻസ് ഓഫീസർ ഡോ.കെ.എ നാസർ ; ജില്ലാ ലപ്രസി ഓഫീസർ ഡോ അനൂപ് കുമാർ ടി.എൻ; ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ: ഗീതു മരിയ ജോസഫ്; അഹല്യ ഡയബറ്റിസ് ഹോസ്പിറ്റലിലെ പത്തോളജിസ്റ്റ് ഡോ. നജ്മ, മാർക്കറ്റിങ് മാനേജർ ആനന്ദ്, ട്രാൻപോർട് ഇൻചാർജ് വിശിഷ് എന്നിവർ സംബന്ധിച്ചു.