പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ലാന്റ് ബാങ്ക് പദ്ധതിയിലേക്ക് ജില്ലയിലെ 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.ഭൂരഹിതരായ പട്ടികവര്‍ഗ്ഗകാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തല്‍പരരായ പൊതുജനങ്ങളില്‍ നിന്ന് വിലനല്‍കിയാണ് ഭൂമി ഏറ്റെടുത്തത്.ഇതിന് വേണ്ടി 2.10 കോടിരൂപയാണ് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ചെലവഴിച്ചത്.ഭൂരഹിതരായ പട്ടിക വര്‍ഗ്ഗകാരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് ലാന്റ് ബാങ്ക് പദ്ധതി നടപ്പിക്കുന്നത്.ഏറ്റെടുത്ത ഭൂമി പ്ലോട്ടുകളിലായി തിരിച്ച്,ഭൂമിക്കായി അപേക്ഷിച്ച അര്‍ഹരായ പട്ടികവര്‍ഗ്ഗകാരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭൂമി വിതരണം ചെയ്യും. ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ സമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയുടെ അപേക്ഷകരെയും ഉള്‍പ്പെടുത്തിയാണ് ഭൂവി തരണം നടത്തുക. ഭൂമിക്കായി 1405 പട്ടികവര്‍ഗ്ഗക്കാരാണ് അപേക്ഷിച്ചിട്ടുള്ളത്. ഈ അപേക്ഷകളുടെ വില്ലേജ്തല പരിശോധന പൂര്‍ത്തിയായി.ഇത് പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതി പരിശോധിച്ച് നല്‍കുന്ന മുറയ്ക്ക് ജില്ലാകളക്ടര്‍ അധ്യക്ഷനായ ജനകീയ സമിതി,നറുക്കെടുപ്പിലൂടെയായിരിക്കും ഭൂമിയുടെ ഗുണഭോക്താക്കളുടെ തെരഞ്ഞെടുക്കുകയെന്ന് ജില്ലാപട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം ഷമീന പറഞ്ഞു.