പാലക്കാട്: ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂർ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേർക്കും ഉൾപ്പെടെയാണ് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
സൗദിയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും. കൂടാതെ ജില്ലയില്‍ ഇന്ന് 72 പേര് രോഗമുക്തി നേടി.
നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 217 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേര് മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര് എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വന്നവരുടെ വിവരങ്ങള്‍
സൗദി-13
കുഴല്‍മന്ദം സ്വദേശി (46)
ചിറ്റൂര്‍ തത്തമംഗലം സ്വദേശികളായ രണ്ടുപേര്‍ (37,34 )
കോട്ടോപാടം സ്വദേശി (41 )
കുമരംപുത്തൂര്‍ സ്വദേശികളായ ഗര്‍ഭിണിയും (27) മകനും (4) ഇവരുടെ തന്നെ കുടുംബാംഗങ്ങളായ രണ്ടു സഹോദരന്മാരും (1,4)
ശ്രീകൃഷ്ണപുരം സ്വദേശി (33 )
തെങ്കര സ്വദേശികള്‍ (31,32)
തച്ചനാട്ടുകര സ്വദേശി (45 )
റിയാദില്‍ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി (40 )
തമിഴ്നാട്-5
കോയമ്ബത്തൂരില്‍ നിന്നും വന്ന പെരുവമ്ബ് സ്വദേശി (27)
ചെന്നൈയില്‍ നിന്നും വന്ന കുമരംപുത്തൂര്‍ സ്വദേശിയായ ഗര്‍ഭിണി (33)
ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശികളായ ദമ്ബതികള്‍ (40 സ്ത്രീ, 47 പുരുഷന്)
ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശി (59 )
മഹാരാഷ്ട്ര-1
മുംബൈയില്‍ നിന്നും വന്ന നെന്മാറ സ്വദേശി (29)
തെലുങ്കാന-1
ഹൈദരാബാദില്‍ നിന്നും വന്ന ചിറ്റൂര്‍ സ്വദേശി (30)
ദുബായ്-1
കുമരംപുത്തൂര്‍ സ്വദേശി (56)
കുവൈറ്റ്-1
കോട്ടോപ്പാടം സ്വദേശി (24)
ഖത്തര്‍-1
ഓങ്ങല്ലൂര്‍ സ്വദേശി (22)
പശ്ചിമ ബംഗാള്‍-1
കാഞ്ഞിരപ്പുഴ സ്വദേശി (29)
കര്‍ണാടക-1
ബംഗളൂരില്‍നിന്നും വന്ന തരൂര്‍ സ്വദേശി (30)