കോട്ടയം: ജില്ലയില്‍ പുതുതായി 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായത്. 15 പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഉള്‍പ്പെടുന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ള 162 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 362 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 200 പേര്‍ രോഗമുക്തരായി.
വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്:
കോട്ടയം ജനറല്‍ ആശുപത്രി-39, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -30, പാലാ ജനറല്‍ ആശുപത്രി- 29, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-27, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1