ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്‌സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു. 2015 മുതല്‍ ഡെന്‍മാര്‍ക്കിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറായിരുന്നു നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും ഇളയ മകളായ സിന്‍ഡ്സി. തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം.