ന്യൂജഴ്സി: യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച റിക്ക് മേത്തയ്ക്ക് വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിട്ടാണ് സംരംഭകനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത മത്സരിച്ചത്. ഇന്ത്യൻ വംശജനായ റിക്ക് മറ്റൊരു ഇന്ത്യൻ വംശജനായ ഹിർഷ സിംഗിനെയാണ് പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാണ് റിക്ക് മേത്ത നേരിടാനൊരുങ്ങുന്നത്. ജൂലൈ 7 ന് നടന്ന പ്രൈമറിയുടെ വോട്ട് എണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത് ജൂലൈ 10നാണ്.
റിക്ക് മേത്ത പോള്‍ ചെയ്തതില്‍ 85736 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഹിര്‍ഷ സിംഗിന് 75402 വോട്ടുകള്‍ ലഭിച്ചു. ഏറ്റവും കുടുതൽ ഇന്തോ-അമേരിക്കൻ പൗരൻമാരുള്ള ന്യൂജഴ്സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബയോടെക് സംരഭകനും ഹെൽത്ത് കെയർ വിദഗ്ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത.