കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേര്‍ക്ക്. ഇതില്‍ 11 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും, മൂന്നു പേര്‍ വിദേശത്ത് നിന്നെത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ ഓ വി രാംദാസ് അറിയിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. 6712 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
വീടുകളില്‍ 6146 പേരും സ്ഥാപനങ്ങളില്‍ 566 പേരുമാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി 96 പേരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്. 359 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 425 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 826 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.