പാലക്കാട്: ജില്ലയിൽ 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. എട്ടുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് ഇങ്ങനെയാണ്:
യുഎഇ-13
അഗളി സ്വദേശി (48 പുരുഷൻ)
മങ്കര സ്വദേശികളായ രണ്ടുപേർ (59,23 പുരുഷൻ)
മേലെ പട്ടാമ്പി സ്വദേശി (35 പുരുഷൻ)
പിരായിരി സ്വദേശികളായ രണ്ടുപേർ (25,40 പുരുഷൻ)
അജ്മാനിൽ നിന്നും വന്ന പിരായിരി സ്വദേശി (56 പുരുഷൻ)
കൊപ്പം സ്വദേശികളായ മൂന്ന്പേർ(26,31,22 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന വിളയൂർ സ്വദേശി (35 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന പരുതൂർ സ്വദേശി (32 പുരുഷൻ)
ഖത്തർ-3
അഗളി സ്വദേശി (46 പുരുഷൻ)
മേലെ പട്ടാമ്പി സ്വദേശി (45 പുരുഷൻ)
കൊപ്പം സ്വദേശി (23 പുരുഷൻ)
കുവൈത്ത്-4
മുതുതല സ്വദേശി (27 പുരുഷൻ)
പരുതൂർ സ്വദേശി (25 പുരുഷൻ)
കൊപ്പം സ്വദേശി (24 പുരുഷൻ)
വിളയൂർ സ്വദേശി (37 പുരുഷൻ)
കർണാടക-6
തച്ചമ്പാറ സ്വദേശി (32 പുരുഷൻ)
മങ്കര സ്വദേശി (43 പുരുഷൻ)
കോട്ടോപാടം സ്വദേശികളായ രണ്ടുപേർ (28 പുരുഷൻ, 35 സ്ത്രീ)
പട്ടാമ്പി ശങ്കരമംഗലം സ്വദേശി (45 പുരുഷൻ)
കാരാകുറിശി വാഴെമ്പുറം സ്വദേശി (29 പുരുഷൻ)
മഹാരാഷ്ട്ര-2
ചിറ്റൂർ സ്വദേശി (26 പുരുഷൻ)
പട്ടാമ്പി സ്വദേശി (27 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.