കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രീയ്ക്കും അവരുടെ പേരക്കുട്ടിയായ ഒരു വയസുള്ള ആണ്‍കുട്ടിക്കും ജൂണ്‍ 24ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിയ്ക്കും ഒമാനില്‍ നിന്നു വന്ന 49 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കുമാണ് കൊറോണ പോസിറ്റീവായത്.
അതേസമയം, ഒമ്പത് പേര്‍ രോഗമുക്തി നേടി. ഉദയഗിരി സി എഫ് എല്‍ ടി സി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി കൊറോണ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ക്ക് പരിശോധന ഫലം നെഗറ്റീവായി.
ജില്ലയില്‍ 6,513 പേര്‍ വീടുകളിളും, 315 പേര്‍ സ്ഥാപനങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 6828 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത് . പുതിയതായി 353 പേരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്.