ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വിദേശത്ത് നടത്തുന്നത് അവസാന ശ്രമമായി മാത്രം പരിഗണിക്കുമെന്ന് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മാര്‍ച്ച് 29നായിരുന്നു ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ്-19നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ശ്രീലങ്കയും യുഎഇയും ന്യൂസ്‌ലാന്‍ഡും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും അവസാന ഓപ്ഷനായി മാത്രമേ ടൂര്‍ണമെന്റ് വിദേശത്തു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ സിംഗ് ധുമല്‍ പറഞ്ഞു. ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ 535 മില്യണ്‍ ഡോളര്‍ വരുമാനം നഷ്ടപ്പെടുമെന്നും ബിസിസിഐ പറഞ്ഞു.