തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡിലേക്ക്. പവന് 160 രൂപ വർധിച്ച് 36,160 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു ഗ്രാം സ്വർണത്തിന് 4,520 രൂപയായി. ഇതാദ്യമായാണ് സ്വർണ വില 36,000 കടക്കുന്നത്.
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യമാണ് സ്വർണ വില കുതിച്ചുയരാൻ കാരണം. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് സുരക്ഷിത നിക്ഷേപമായി പലരും സ്വർണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ് വില വർധനയിലേക്ക് നയിക്കുന്നത്.
അതേസമയം,സ്വർണത്തിൻെറ ഭാവി വിലയും വർധിച്ചു. 0.7 ശതമാനം ഉയർന്ന് 10 ഗ്രാമിന് 48,794 രൂപയായാണ് വില വർധിച്ചത്.