തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് കുതിക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും വർധിച്ചു. ഗ്രാമിന് 4,460 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,680 രൂപയും.
കഴിഞ്ഞ ദിവസം ഗ്രാമിന് 4,440 രൂപയായിരുന്നു നിരക്ക്. പവന് 35,520 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ട്രോയ് ഔൺസിന് (31.1 ഗ്രാം) നാല് ഡോളറോളം നിരക്ക് വർധിച്ചിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ 1, 745 ഡോളറാണ് നിലവിലെ നിരക്ക്. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 39,000 ത്തോളം രൂപ നൽകേണ്ടി വരും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം.
കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കിയിട്ടുണ്ട്.