ന്യൂഡല്‍ഹി: എടിഎമ്മുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമിതിയുടെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്ക്സ് അസോസിയേഷന് ചീഫ് എക്സിക്യുട്ടീവ് വി.ജി കണ്ണന് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ദശലക്ഷം ജനസംഖ്യയുള്ള എല്ലാ കേന്ദ്രങ്ങളിലെയും എടിഎമ്മുകള്‍ സാന്പത്തിക ഇടപാടുകള്‍ക്ക് രണ്ടു മുതല്‍ 17 രൂപ വരെയും സാന്പത്തികേതര ഇടപാടുകള്‍ക്ക് എഴ് രൂപവരെയും ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.