ലഡാക്ക് മേഖലയിലെ ഗാൽവാൻ വാലിയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെ രാജ്യത്താകമാനം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളാണ് മുഴങ്ങുന്നത്. ഇന്ത്യയിലെ ട്രേഡ് റെഗുലേറ്ററി അതോറിറ്റിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) 400ഓളം ചൈനീസ് ഉള്‍പ്പന്നങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. എല്ലാം ഇന്ത്യയില്‍ ബഹിഷ്കരിക്കണമെന്നാണ് ആവശ്യം. ആമിർ ഖാൻ, ദീപിക പദുക്കോൺ, രൺബീർ കപൂർ, കത്രീന കൈഫ്, വിരാട് കോഹ്‌ലി തുടങ്ങിയ സിനിമ- സ്പോര്‍ട്സ് താരങ്ങളോട് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ചൈനീസ് പരസ്യങ്ങളുടെ പിന്‍ബലത്തില്‍ മുന്നോട്ട് പോകുന്ന ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇതോടെ വെട്ടിലാകുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ മൊത്തം പരസ്യച്ചിലവ് 80,000 കോടിയായിരുന്നു, ഇതില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പങ്ക് 10,000 കോടിയാണ്. ഈ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുമ്പോള്‍ ഇത് പരസ്യ മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ചൈനീസ് ബ്രാന്‍റുകള്‍ പ്രത്യേകിച്ചും മൊബൈല്‍ ഫോണുകള്‍ പത്രമാധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രചാരണത്തിലൂടെയാണ് ഇന്ത്യയില്‍ വന്‍ തോതില്‍ സ്വീകാര്യത നേടിയത്. ഒപ്പോ, വിവോ, വണ്‍പ്ലസ്, ഷവോമി, റെഡ്മി തുടങ്ങിയ ബ്രാന്‍റുകള്‍ ആയിരക്കണക്കിന് കോടി രൂപയാണ് പരസ്യ ബജറ്റായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി അഞ്ചു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് കരാറിലേര്‍പ്പെട്ടിരിക്കുന്ന വിവോയ്ക്ക് ഇതിനായി ചിലവായത് 2000 കോടിയിലധികമായിരുന്നു. അതെ സമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പ് കരസ്ഥമാക്കിയ ഓപ്പോയും കോടികള്‍ ചിലവാക്കി.
കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിയായ എം.ജി മോട്ടോര്‍സ് ഇന്ത്യയില്‍ ആദ്യമായി അവതരിച്ചപ്പോള്‍ പരസ്യത്തിനു വേണ്ടി മാത്രം ചിലവഴിച്ചത്, മൊത്തം ചൈനീസ് ബ്രാന്‍റുകളുടെ പരസ്യച്ചെലവിനെക്കാള്‍ കൂടുതലാണ്. ഗ്രേറ്റ് വാള്‍ പോലുള്ള മറ്റ് ചൈനീസ് ഓട്ടോ ബ്രാന്‍റുകളും ഇന്ത്യയിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിയായ എം.ജി മോട്ടോര്‍സ് ഇന്ത്യയില്‍ ആദ്യമായി അവതരിച്ചപ്പോള്‍ പരസ്യത്തിനു വേണ്ടി മാത്രം ചിലവഴിച്ചത്, മൊത്തം ചൈനീസ് ബ്രാന്‍റുകളുടെ പരസ്യച്ചെലവിനെക്കാള്‍ കൂടുതലാണ്. ഗ്രേറ്റ് വാള്‍ പോലുള്ള മറ്റ് ചൈനീസ് ഓട്ടോ ബ്രാന്‍റുകളും ഇന്ത്യയിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമത്തിലാണ്.
പകർച്ചവ്യാധി കാരണം മൊത്തത്തിലുള്ള പരസ്യച്ചെലവ് ഇതിനകം തന്നെ വർദ്ധിച്ചു. ഇത് മാധ്യമങ്ങളുടെ പരസ്യ വരുമാനം കുറയ്ക്കാനും ഇടയായി. അതിനാല്‍ വന്‍ പ്രതിസന്ധിയാണ് മാധ്യമരംഗം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ചൈനീസ് ബ്രാൻഡുകൾ ഇപ്പോഴും പരസ്യദാതാക്കളായി വളരെ സജീവമാണ്. പക്ഷെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുമ്പോള്‍ അത് മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡസൻ കണക്കിനുള്ള ന്യൂസ് ചാനലുകളും വിവിധ ഭാഷകളിലുള്ള പ്രമുഖ പത്രങ്ങളും ചൈനീസ് ബ്രാൻഡുകളിൽ നിന്ന് കനത്ത സാമ്പത്തിക നേട്ടമുണ്ടാക്കിയവയാണ്.
ചൈനീസ് ഫോണ്‍ നിര്‍മ്മാതക്കളായ ഒപ്പോയുടെ പുതിയ ഫോണിന്റെ ഇന്ത്യയില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ ലോഞ്ചിങ് നേരത്തെ ഒഴിവാക്കിയിരുന്നു. 4 ജി എക്യുപ്മെന്റ്സ് നവീകരിക്കുന്നതിന് ബി.എസ്.എന്‍.എല്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെതില്ലെന്ന നിലപാട് ടെലിംകോം ഡിപ്പാര്‍ട്ടമെന്‍റും സ്വീകരിച്ച് കഴിഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വന്ന വിള്ളല്‍ ഇന്ത്യയില്‍ മികച്ച വിപണി സാധ്യത കണ്ടെത്തിയ ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകളെയാണ് പ്രതിസന്ധിയിലാക്കുന്നത്.