ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതു സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.
ആകെ 236 ഹർജികളാണ് പരമോന്നത കോടതി പരിഗണിക്കുന്നത്. മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ.
നിയമം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിജ്ഞാപനം ചെയ്തു എന്നാണ് ഹർജിക്കാർ വാദിക്കുന്നത്.