ആവശ്യമായ ചേരുവകൾ
ബോൺലെസ് ചിക്കൻ കഷണങ്ങൾ -അര കിലോ
തക്കാളി പ്യൂരി -നാലു തക്കാളിയുടേത്
മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-മൂന്ന്ടേബിൾ സ്പൂൺ
ഷാഹി ഗരം മസാല പൗഡർ -1ടേബിൾ സ്പൂൺ
തൈര് -അരക്കപ്പ്
ബട്ടർ -4 ടേബിൾ സ്പൂൺ
കസൂരി മേത്തി -ഒന്നര ടേബിൾ സ്പൂൺ
കാഷ്യൂനട്ട് കുതിർത്തി അരച്ചത് -2 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം -രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ കഷണങ്ങളിൽ കുറച്ച് മുളകു പൊടി, ഗരം മസാലപ്പൊടി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, നാരങ്ങാനീര്, അരക്കപ്പ് തൈര്, ഒരു സ്പൂൺ എണ്ണ ഇവ ചേർത്തു നന്നായി ഇളക്കി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ചേക്കുക.
പിന്നീട് ഒരു പാനിൽ കുറച്ച്ബട്ടർ ഇട്ട് ഈ ചിക്കൻ കഷണങ്ങൾ ഷാലോ ഫ്രെ ചെയ്തു വെക്കുക. തക്കാളി പുഴുങ്ങി മിക്സിയിൽ അടിച്ചു പ്യൂരി അരിച്ചുവെക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ ബട്ടർ ഇടുക. അതിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂക്കുമ്പോൾ തക്കാളി പ്യൂരി ചേർക്കുക.
അതൊന്നു ചൂടാകുമ്പോൾ ഗരം മസാല, മുളകുപൊടി, കസൂരി മേത്തി ഇവ ചേർക്കുക. കുറുകി വരുമ്പോൾ അണ്ടിപ്പരിപ്പ് അരച്ച പേസ്റ്റ് ചേർക്കുക. കുറുകിയാൽ പാകത്തിനു വെള്ളം ചേർക്കുക. അരപ്പിൽ എണ്ണ തെളിയാൻ തുടങ്ങുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തു രണ്ടു മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിക്കുക.
അവസാനം ഫ്രഷ് ക്രീം ചേർത്ത് ഒന്നു ചൂടാകുമ്പോൾ ഇറക്കുക. സെർവിങ് ഡിഷിലേക്ക് മാറ്റി അൽപം മല്ലിയിലയും സ്പ്രിങ് ഒണിയനും കൊണ്ടു സുന്ദരമാക്കുക.