ചൂട് കൂടിയ കാലാവസ്ഥയാണിപ്പോൾ പൊതുവെ കാണപ്പെടുന്നത്. ചൂട് കൂടുന്നതിനനുസരിച്ചു രോഗങ്ങളും കൂടാനുള്ള സാധ്യത വർധിക്കുന്നു. ചിക്കൻപോക്സ്, മഞ്ഞപിത്തം തുടങ്ങിയവ വ്യാപിക്കുന്നത് ചൂട് സമയത്താണ്. അതിനാൽ ശരീരത്തിന് രോഗപ്രതിരോധശേഷി ആവശ്യമാണ്.
രോഗപ്രതിരോധശേഷി ലഭ്യമാകുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇവ ആന്റിഓക്സിഡന്റ്, വിറ്റാമിൻ എന്നിവ പ്രധാനം ചെയ്യും.
പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?
ബദാം
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ കഴിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഇലക്കറി
ഇലക്കറികളാണ് അടുതത്തായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്.
ബെറി
ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.