ആവശ്യമായ ചേരുവകള്‍
താറാവിറച്ചി (ചെറുതായി നുറുക്കിയത്) -ഒരു കിലോ
സവാള -അരക്കിലോ
തേങ്ങ -ചെറിയ കൊത്തായി അരിഞ്ഞത് -അരമുറി
ഇഞ്ചി -ചെറിയ കഷണം
പച്ചമുളക് -അഞ്ചെണ്ണം
മുളകുപൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
മല്ലിപ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
മസാലപ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
എണ്ണ -100 മില്ലി
മഞ്ഞള്‍ -അര ടീസ്പൂണ്‍
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടുക് പൊട്ടിച്ച് തേങ്ങാക്കൊത്ത് എണ്ണയിലിട്ടു മൂപ്പിക്കുക. അതിനുശേഷം സവാള അരിഞ്ഞതു കൂടിയിട്ട് ഇളക്കുക. സവാള നന്നായി വാടി വരുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ഒപ്പമിട്ട് നന്നായി വഴറ്റണം.
ശേഷം ഇറച്ചിയിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇറച്ചി പകുതി വേവാകുമ്പോള്‍ മല്ലിയും മുളകും മസാലപ്പൊടികളും ചേര്‍ത്തു തിളപ്പിക്കണം. എന്നിട്ട് ആവശ്യത്തിനുള്ള ചാറോടെ വാങ്ങിവെക്കണം.