ആവശ്യമായ ചേരുവകള്‍
പാല്‍ -ഒരു ലിറ്റര്‍
പഞ്ചസാര -350 ഗ്രാം
കൊക്കോപ്പൊടി -15-30 ഗ്രാം
മൈദ -15 ഗ്രാം
നെയ്യ് -50 ഗ്രാം
ഏലക്കാപ്പൊടി -നാല്/അഞ്ച് ഏലക്കയുടേത്
തയാറാക്കുന്ന വിധം
ഒരു ലിറ്റര്‍ പാല്‍ അര ലിറ്ററാകുംവരെ തിളപ്പിച്ച് വറ്റിക്കുക. പഞ്ചസാര, മൈദ, കൊക്കോപ്പൊടി എന്നിവ കൂട്ടിയിളക്കി പാലില്‍ചേര്‍ത്ത് സാവധാനം ഇളക്കിച്ചേര്‍ക്കുക. മിശ്രിതത്തില്‍ കുമിളകളുണ്ടായി പ്രയാസത്തോടെ പൊട്ടിത്തുടങ്ങുമ്പോള്‍ നെയ്യില്‍ മൂന്നിലൊന്ന് ചേര്‍ത്തിളക്കാം. ചെറുചൂടില്‍ വെന്തൊരുങ്ങുമ്പോള്‍ രണ്ടു തവണകൂടി ഇതാവര്‍ത്തിക്കുക.
പാത്രത്തില്‍ നിന്ന് ഇളകിവരുന്ന ഘട്ടമെ ത്തുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി ഏലക്കാപ്പൊടി ചേര്‍ത്ത് നെയ്യ് പുരട്ടിയ ട്രേയിലേക്ക് മാറ്റണം. ചേരുവ ഒരേ കനത്തില്‍ പരത്തണം. തണുത്ത് കട്ടിയാകുമ്പോള്‍ മുറിച്ച് ഉപയോഗിക്കാം. ആകര്‍ഷകമായി പാക്ക് ചെയ്താല്‍ ഏറെനാള്‍ സൂക്ഷിക്കാം.
മില്‍ക് ചോക്ളറ്റ് നിര്‍മാണത്തിന് ഉരുളിയോ അടി കട്ടിയുള്ള പാത്രമോ ആണ് ഉപയോഗിക്കേണ്ടത്. മണ്ണെണ്ണയുടെ ഗന്ധം കലരാനിടയുള്ളതിനാല്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിക്കരുത്. പാല്‍ കുറുക്കുന്ന സമയത്തും ഉല്‍പന്ന നിര്‍മാണവേളയിലുമുള്ള ഇളക്കലിന് ഉല്‍പന്നത്തിന്‍െറ ഗുണമേന്മയുമായി ഏറെ ബന്ധമുണ്ട്. മിനിറ്റില്‍ 90-100 തവണ ചട്ടുകം കറങ്ങണം. വട്ടച്ചട്ടുകത്തിന് പകരം പരന്നതോ ഉളിയുടെ ആകൃതിയിലുള്ളതോ ആണ് ഉപയോഗിക്കേണ്ടത്.