ആവശ്യമായ ചേരുവകള്‍
പനീര്‍ ഉടച്ചത് -150 ഗ്രാം
ചീസ് ഗ്രേറ്റ് ചെയ്തത് -50 ഗ്രാം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -രണ്ടെണ്ണം (ഉടച്ചത്)
സ്വീറ്റ്കോണ്‍ വേവിച്ചത് -125 ഗ്രാം
പച്ചമുളക് -ഒരെണ്ണം (പൊടിയായി അരിഞ്ഞത്)
കുരുമുളകുപൊടി -അര ടീ. സ്പൂണ്‍, ബട്ടര്‍ 30 ഗ്രാം
റൊട്ടിക്കഷണം -നാലെണ്ണം (4 സ്ലൈസ്)
തയാറാക്കുന്ന വിധം
റൊട്ടിയുടെ അരികുകള്‍ മുറിച്ച് 12 വൃത്തങ്ങള്‍ ഒരു അടപ്പുകൊണ്ടോ ബിസ്കറ്റ് കട്ടര്‍ കൊണ്ടോ മുറിച്ചുവെക്കുക. ഇവയില്‍ ബട്ടര്‍ തേച്ചുവെക്കുക. ഉരുളക്കിഴങ്ങ്, പനീര്‍, ചീസ്, സ്വീറ്റ്കോണ്‍, പച്ചമുളക്, ഉപ്പ്, കുരുമുളകുപൊടി എന്നിവ തമ്മില്‍ യോജിപ്പിക്കുക.
ഇതില്‍ കുറേശ്ശ എടുത്ത് റൊട്ടിക്കഷണങ്ങളില്‍ തേക്കുക. മീതെ ബട്ടര്‍ തുള്ളിതുള്ളിയായി വീഴ്ത്തുക. ഇവ ഒരു ബേക്കിങ് ട്രേയില്‍ നിരത്തുക. 150 ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിച്ച് ചൂടാക്കിയ ഒരു ഓവനില്‍ ഈ ട്രേ വെച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക. തക്കാളി കെച്ചപ്പും ചില്ലി സോസും ചേര്‍ത്ത് വിളമ്പാം.