ആവശ്യമായ ചേരുവകള്‍
ആട്ടിറച്ചി എല്ല് കുറഞ്ഞ വലിയ കഷണങ്ങള്‍ -അര കി. ഗ്രാം
മഞ്ഞള്‍പൊടി -കാല്‍ ടീ.സ്പൂണ്‍
മുളകുപൊടി -ഒന്നര ടീ.സ്പൂണ്‍
മല്ലിപ്പൊടി -ഒരു ടീ.സ്പൂണ്‍
ചെറുനാരങ്ങ നീര് -ഒരു ടേ.സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത് -ഒരു ടേ. സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഗരം മസാലപ്പൊടി -അര ടീ.സ്പൂണ്‍
കറിവേപ്പില -കുറച്ച്
വെളിച്ചെണ്ണ -ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
1 മുതല്‍ 9 വരെ പുരട്ടി ഒരു മണിക്കൂര്‍ മസാല പിടിക്കാന്‍ വെക്കണം. പരന്ന കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറച്ചിക്കഷണങ്ങള്‍ നിരത്തണം. അല്‍പനേരം കഴിഞ്ഞാല്‍ കഷണങ്ങള്‍ തിരിച്ചിട്ടുകൊടുക്കാം. തീ കുറച്ച് കുക്കര്‍ അടക്കണം. കുറച്ചുനേരം കഴിഞ്ഞ് കുക്കര്‍ തുറന്ന് ഇരുവശവും ഉലത്തിയെടുക്കണം. മല്ലിയില മുകളില്‍ വിതറി വിളമ്പാനുള്ള പാത്രത്തിലേക്ക് പകരാം.