കാലാവസ്ഥ മാറുന്നതിനനുസരിച്ചു ശാരീരികമായ മാറ്റങ്ങൾ ഉണ്ടാകും. കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും അസുഖങ്ങൾ പിടിപെടും. ചൂടത്തും, മഴയത്തും തുടർച്ചയായി ഓരോ അസുഖങ്ങൾ വന്നു കൊണ്ടിരിക്കും. ഇവയെ തടയണമെങ്കിൽ; രോഗപ്രതിരോധശേഷി അത്യന്താപേക്ഷിതമാണ്. ഇമ്മ്യൂണിറ്റി ശരീരത്തിന് ലഭ്യമാകുന്നത് ഭക്ഷണങ്ങളിലൂടെയാണ്.
പ്രതിരോധശേഷി ലഭിക്കാൻ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണം?
ബദാം
ബദാം ഇരുമ്പിൻ്റെ ഉറവിടമാണ്. വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ് എന്നിവ അടങ്ങിയ ബദാം ടൺ കണക്കിന് ഊർജം നൽകുകയും ശരീരത്തെ രോഗങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയവയാണ് സിട്രസ് പഴങ്ങൾ . വിറ്റാമിൻ സി അടങ്ങിയ ഈ പഴങ്ങൾ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്നു . വൈറ്റമിൻ സി നിങ്ങളുടെ ശരീരത്തെ വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് അണുബാധയെ ചെറുക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
തൈര്
പ്രോബയോട്ടിക്‌സ് അടങ്ങിയ തൈര് കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ ദിനചര്യയിൽ തൈര് ചേർക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും
വെളുത്തുള്ളി
കറികളിൽ മുന്പനായി നിൽക്കുക മാത്രമല്ല ചെയ്യുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ വെളുത്തുള്ളിക്ക് ഉണ്ട്. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് അകറ്റി ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ പ്രതിരോധശേഷി വർധിപ്പിക്കുന്നു
ബെറി പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ശരീരത്തെ ബാക്റ്റിരിയകളിൽ നിന്നും സംരക്ഷിക്കുന്നു.
ഇലക്കറികൾ
ചീര, മത്തൻ ഇല തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഈ പച്ചക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതിരോധശേഷിയെയും വർധിപ്പിക്കുന്നു.