ഒരു ദിവസത്തിന്റെ മുഴുവൻ ഊർജ്ജവും തീരുമാനിക്കുന്നത് ബ്രേക്‌ഫാസ്റ് ആണ്. ശരീരത്തിന് പ്രധാനമായും ഉണർവ്വ് നൽകുന്നതിന്റെ അടിസ്ഥാനം ബ്രേക്ക്ഫാസ്റ്റ് ആണ്. പ്രാതൽ തെരഞ്ഞെടുക്കുമ്പോൾ ശരിയായ ഓപ്‌ഷനല്ല തെരഞ്ഞെടുത്തതെങ്കിൽ നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. രാത്രിയിൽ മുഴുവൻ ഭക്ഷണം ചെല്ലാത്ത ശരീരത്തിലേക്ക് രാവിലെ ചെല്ലുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.
രാവിലെ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് നിങ്ങളെ ഊർജ്വസ്വലരായി നിർത്തുകയും, ചിലത് ക്ഷീണിതരാക്കുകയും ചെയ്യും.
ബ്രേക്ക്‌ഫാസ്ററ് തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
അമിതമായി മധുരമായുള്ള വസ്തുക്കൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. ഗ്ലൂക്കോസ് ശരീരത്തിലെ എനർജി ഉത്പാദിപ്പിക്കുന്ന കോശങ്ങളെ അനരോഗ്യകരമായി ബാധിക്കും . ഇതിനാൽ നിങ്ങൾ കൂടുതൽ ക്ഷീണിതരായി കാണപ്പെടും.
പ്രാതലിനു പ്രോട്ടീൻ അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കുക. മുട്ട, തൈര്,ബീൻസ്, മൽസ്യം എന്നിവ ഉൾപ്പെടുത്താവുന്നവയാണ്
ഒലീവ് ഓയിൽ ഉപയോഗിക്കുവാൻ ശ്രമിക്കുക
അവക്കാഡോ,ബട്ടർ, ചീസ് എന്നിവ പ്രാതലിൽ ഉൾപ്പെടുത്തുക
സ്റ്റാർച്ചിനു വേണ്ടി ഇഷ്ട്ടപ്പെട്ട പച്ചക്കറികൾ ഉപയോഗിക്കാവുന്നതാണ്
പ്രാതലിനു ശരിയായ രീതിയിൽ ഭക്ഷണം തെരഞ്ഞെടുത്താൽ ദിവസം മുഴുവൻ ഊർജ്ജത്തോടെ നിലനിൽക്കാം