ജീവിത ശൈലി രോഗമാണ് കൊളസ്‌ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും കൊളസ്ട്രോളിനു കാരണമാകുന്നത്. ഉയർന്ന തോതിൽ കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും
ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
കാലുകളിലും പാദങ്ങളിലും മരവിപ്പ്
കാലുകളിലും പാദങ്ങളിലും മരവിപ്പ് അനുഭവപ്പെടുന്നത് കൊളസ്ട്രോൾ തോത് ഉയരുന്നതിൻറെ ലക്ഷണമാണ്. കൊളസ്ട്രോൾ രക്തധമനികളിലും നാഡീഞരമ്പുകളിലും കെട്ടികിടന്ന് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുമ്പോൾ ഓക്സിജൻ അടങ്ങിയ രക്തം ശരിയായ തോതിൽ കാലുകളിലേക്കും പാദങ്ങളിലേക്കും എത്താതിരിക്കും. ഇത് മരവിപ്പിനും വേദനയ്ക്കും ഇടയാക്കും.
ഉണങ്ങാത്ത മുറിവ്
കാലിൽ മുറിവ് വന്നാൽ ഉണങ്ങാതിരിക്കുന്നതാണ് മറ്റൊരു ലക്ഷണം. മോശം രക്തചംക്രമണം മൂലമാണ് ഈ അവസ്ഥ സാധാരണയായി ഉണ്ടാകുന്നത്. വളരെ സാവധാനത്തിൽ മുറിവ് ഉണങ്ങുന്നത് ഉയർന്ന ബിപിയുടെ ലക്ഷണമാണ്.
കാലുകളിലെ പുകച്ചിൽ
കാലുകളിൽ പുകച്ചിൽ, കാലുകളിലെ ചർമത്തിന് നിറം മാറ്റം, കാലുകളിലോ പാദത്തിലോ മുറിവുകൾ, ഇടയ്ക്കിടെയുണ്ടാകുന്ന ചർമപ്രശ്നങ്ങൾ എന്നിവയും കൊളസ്ട്രോള്ളിന്റെ ലക്ഷണങ്ങളാണ്. പ്രമേഹവും ഹൃദ്രോഗവും ഉള്ളവർക്ക് എൽഡിഎൽ കൊളസ്ട്രോൾ എന്ന ചീത്ത കൊളസ്ട്രോൾ 100ന് താഴെയും ആയിരിക്കണം.
ഉയർന്ന കൊളസ്ട്രോൾ പെരിഫറൽ ആർട്ടറി രോഗത്തിലേക്ക് (PAD) നയിക്കുന്ന സന്ദർഭങ്ങളിൽ, കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് മരവിപ്പ് അല്ലെങ്കിൽ കാലുകളിൽ ബലഹീനത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും.
ഉയർന്ന കൊളസ്ട്രോൾ കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) അല്ലെങ്കിൽ ഹൃദയസ്തംഭനത്തിൻ്റെ വികാസത്തിന് കാരണമാകുന്നുവെങ്കിൽ അത് രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവിനെ ബാധിക്കും. ഇത് ശ്വാസതടസ്സത്തിന് കാരണമാകും