ബെംഗളൂരു: കേന്ദ്രമന്ത്രിയും എം.പിയുമടക്കം 40ലധികം പേരെ കസ്റ്റഡിയിയടുത്ത് ബെംഗളൂരു പൊലീസ് . ബാങ്ക് വിളിക്കിടയിൽ ഹനുമാൻ ചാലിസ പ്ലേ ചെയ്തതിന് ഹിന്ദു കടയുടമ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ചതിനാണ് ഇവരെ കരുതൽ തടങ്കലിൽ എടുത്തിരിക്കുന്നത്. കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
#WATCH | Bengaluru, Karnataka | BJP MP Tejasvi Surya joins the protest in Bengaluru following an altercation between a group of people and a shopkeeper during ‘Azaan’ time on Sunday, 17th March near Siddanna Layout. pic.twitter.com/SKy6NoJxPM
— ANI (@ANI) March 19, 2024
ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ – ഹിന്ദു ഭക്തിഗാനം വച്ചതിന് മാർച്ച് 17ന് കൃഷ്ണ ടെലികോം ഉടമ മുകേഷിനെ മർദിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരരോപണം.ഉച്ചത്തിൽ ഗാനം വെച്ച് ശല്യമുണ്ടാക്കിയതിനാണ് ആക്രമിക്കപ്പെട്ടതെന്ന് മുകേഷ് പറഞ്ഞതായാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ റിപ്പോർട്ട് ചെയ്യുന്നു.
“ഞാൻ ഹനുമാൻ ചാലിസ ഗാനങ്ങൾ പ്ലേ ചെയ്യുകയായിരുന്നു, അപ്പോൾ ചില നാട്ടുകാർ വന്ന് എതിർത്തു. ബാങ്ക് കൊടുക്കുമ്പോൾ ഉച്ചത്തിൽ ഗാനം വെച്ചാൽ എന്റെ ഓഫീസ് തകർക്കുമെന്ന് പറഞ്ഞു. അത് ബാങ്കിന്റെ സമയമല്ലെന്ന് പറഞ്ഞപ്പോൾ അവർ എന്നെ വലിച്ചിഴച്ചു, ആക്രമിച്ചു “- മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
After a shopkeeper Mukesh was brutally assaulted by Suleman, Shahnawaz, Rohit, Danish, Tarun for playing Song/Bhajan on loudspeaker. Three accused Suleman, Shahnawaz, Rohit were arrested by Police.
Now South Bengaluru MP is asking locals to send messages to others to join the… pic.twitter.com/jfHKOje6lN— Mohammed Zubair (@zoo_bear) March 18, 2024
നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളിൽ നിരവധി ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധം നടത്തിയത് പ്രദേശത്തെ വ്യാപാരത്തെ ബാധിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടി. അതേസമയം, മുകേഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
















