ആവശ്യമായ ചേരുവകൾ
1)സണ്‍ ഫ്‌ളവര്‍ ഓയില്‍ : 50 മില്ലി
2) വെളുത്തുള്ളി (അരിഞ്ഞത്) : 5 ഗ്രാം
3) ഇഞ്ചി (അരിഞ്ഞത്) : 5 ഗ്രാം
4)ചുവന്ന കാപ്‌സിക്കം (സ്ട്രിപസ്) : 20 ഗ്രാം
5)മഞ്ഞ കാപ്‌സിക്കം (സ്ട്രിപ്‌സ്) : 20 ഗ്രാം
6)പച്ച കാപ്‌സിക്കം (സ്ട്രിപ്‌സ്) : 20 ഗ്രാം
7) ചിക്കന്‍ ബ്രെസ്റ്റ് (സ്ട്രിപസ്) : 200 ഗ്രാം
8) ഉള്ളി (അരിഞ്ഞത്: 5 ഗ്രാം
9) നിലക്കടല: 10 ഗ്രാം
10) വെറ്റ് പെപ്പര്‍ പൊടിച്ചത് : 3 ഗ്രാം
11) ഉപ്പ് -പാകത്തിന്
12)സോയ സോസ്: 5 മില്ലി
13) തക്കാളി കെച്ചപ്പ്: 10 ഗ്രാം
14) ഓയിസ്റ്റര്‍ സോസ്: 6 ഗ്രാം
15) ചുവന്ന മുളക്: 3 എണ്ണം
16) ബ്രൗണ്‍ ഷുഗര്‍: 2 ഗ്രാം
തയ്യാറാക്കുന്ന വിധം
ഉപ്പ്, സോയ സോസ്, ബ്രൗണ്‍ ഷുഗര്‍ എന്നിവ ഉപയോഗിച്ച് ചിക്കന്‍ സ്ട്രിപ്പുകള്‍ മാരിനേറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കുക, ചുവന്ന മുളക്, ഇഞ്ചി, വെളുത്തുള്ളി, കപ്പലണ്ടി എന്നിവ ഇതിലേയ്ക്ക് ചേര്‍ക്കണം.
മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്തുകൊടുക്കാം. 2 മിനിറ്റ് ഉയര്‍ന്ന തീയില്‍ ഇത് വേവിയ്ക്കണം. ശേഷം തീ കുറച്ചുകൊടുത്തിട്ട് എല്ലാ ക്യാപ്സിക്കവും ഓയിസ്റ്റര്‍ സോസും തക്കാളി കെച്ചപ്പും ചേര്‍ക്കിളക്കണം. ഇത്തരത്തില്‍ നന്നായി ഇളക്കി അഞ്ചു മുതല്‍ ആറു മിനിറ്റ് വരെ ഇടത്തരം തീയില്‍ വേവിച്ചെടുക്കണം.അരിഞ്ഞ സ്പ്രിംഗ് ഉള്ളി ഉപയോഗിച്ച് അലങ്കരിക്കാം.