എളുപ്പത്തിലുണ്ടാക്കാം രുചികരമായ കോഴി കുളമ്പ്

ആവശ്യമായ ചേരുവകൾ 

ചിക്കന്‍: 500ഗ്രാം 

വെളിച്ചെണ്ണ: 100 മില്ലി 

പെരുംജീരകം: 10 ഗ്രാം 

കറുവപട്ട: 1 എണ്ണം 

ഏലക്ക: 5 എണ്ണം 

ബേയ് ലീഫ്: 2 എണ്ണം 

ജീരകം: 10 ഗ്രാം 

കറിവേപ്പില: 4 ഗ്രാം 

സവാള: 100 ഗ്രാം 

തക്കാളി: 80ഗ്രാം 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 15 ഗ്രാം 

മുളകുപൊടി: 10ഗ്രാം 

മല്ലി പൊടി: 10ഗ്രാം 

മഞ്ഞള്‍ പൊടി: 5ഗ്രാം 

ഉപ്പ് പാകത്തിന് 

മല്ലിയില: 5 ഗ്രാം 

തേങ്ങ ചിരവിയത് – 1 മുറി 

പൊട്ടു കടല: 10 ഗ്രാം

തയ്യാറാക്കുന്ന വിധം 

     ചിരകിയ തേങ്ങ പൊട്ടു കടല ഇട്ട് നന്നായി അരച്ചെടുക്കുക. പ്രഷര്‍ കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് സ്‌പൈസസ്സും കറിവേപ്പിലയും സവാളയും ഇട്ട് നന്നായി ഇളക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ചെറു തീയില്‍ വേവിക്കുക. 

    ഉപ്പും, എല്ലാ മസാലപ്പൊടികളും ഇട്ട് നന്നായി ഇളക്കി ചിക്കനിട്ട് നന്നായി ഇളക്കുക. അല്പം വെള്ളം ഒഴിച്ച് ശേഷം ചെറു തീയില്‍ രണ്ടു വിസില്‍ കളഞ്ഞ് കുക്കര്‍ ഓഫ് ചെയ്യുക. 

    ചൂടാറിയത്തിന് ശേഷം കുക്കറിന്റെ കവര്‍ തുറന്ന് തേങ്ങ അരച്ചത് ചേര്‍ത്തശേഷം ചെറുതായി ചൂടാക്കി മല്ലിയില ചെറുതായി അരിഞ്ഞതിട്ട് ഇളക്കി എടുക്കുക.