ബോഡി മെറ്റാബോളിസത്തിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ് യൂറിക്ക് ആസിഡ്. യൂറിക് ആസിഡിൻ്റെ ഉയർന്ന അളവ് സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. യൂറിക്ക് ആസിഡ് കുറയ്ക്കാൻ വിവിധമാർഗ്ഗങ്ങളുണ്. അവയിൽ ചിലത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്
നാരങ്ങാ വെള്ളം
ശരീരത്തിലെ പി എച് ലെവൽ നിയന്ത്രിക്കുവാൻ നാരങ്ങാ വെള്ളത്തിനു കഴിയും. യൂറിക്ക് ആസിഡ് കുറയ്ക്കുവാൻ സഹായിക്കുന്ന സിട്രിസൺ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് വെറും വയറ്റിൽ കുടിക്കുന്നത് യൂറിക്ക് ആസിഡ് കുറയ്ക്കുവാൻ സഹായിക്കും
ആപ്പിൾ സിഡെർ വിനഗർ
ദഹനത്തെ സുഗമമാക്കുവാനും, യൂറിക്ക് ആസിഡ് നിയന്ത്രിക്കുവാനും ഇത് സഹായിക്കും. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തേൻ കലർത്തി കുടിക്കുന്നത് ഉത്തമമാണ്
ചെറി
രാവിലെ ചെറി ജോസ് കുടിക്കുന്നത് വയറിൽ അടങ്ങിയിട്ടുള്ള ഗ്യാസ് നിയന്ത്രിക്കും. അതിനോടൊപ്പം തന്നെ യൂറിക്ക് അസിഡും കുറയ്ക്കും
ഇഞ്ചി ചായ
യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇഞ്ചി ചായയിൽ . രുചിക്ക് തേനോ നാരങ്ങയോ ചേർക്കുക. ദിവസവും 2-3 തവണ ഇത് കുടിക്കുക.
മഞ്ഞൾ പാൽ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഫലങ്ങളുള്ളതാണ്. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചെറുചൂടുള്ള പാലിൽ കലർത്തുക. മധുരത്തിനായി തേൻ ചേർക്കുക. ഇത് രാവിലെയോ, കിടക്കുന്നതിനു മുൻപോ കുടിക്കാവുന്നതാണ്.
കുക്കുമ്പർ ജ്യൂസ്
വെള്ളരിക്കയിൽ ജലാംശം കൂടുതലാണ്, ഇത് യൂറിക്ക് അസിഡിനെ പുറംതള്ളാൻ സഹായിക്കും
തണ്ണിമത്തൻ ജ്യൂസ്
തണ്ണിമത്തൻ ജലാംശം നൽകുന്നതും, യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സിട്രുലിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയതുമാണ്.