മുംബൈ∙ മുൻ എംപിയും നടൻ സഞ്ജയ് ദത്തിന്റെ സഹോദരിയുമായ പ്രിയ ദത്ത്, കോൺഗ്രസ് വിടുമെന്ന അഭ്യൂഹം തള്ളി. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്നായിരുന്നു പ്രചാരണം. എന്നാൽ, താൻ കുടുംബത്തോടൊപ്പം അവധിക്കാലയാത്രയിലാണെന്നും പാർട്ടി വിടുന്നെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പ്രിയ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
2009ൽ ബിജെപിയുടെ പൂനം മഹാജനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയ പ്രിയ, 2014ൽ പൂനത്തോടു പരാജയപ്പെട്ടു. തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും നടനുമായിരുന്ന സുനിൽ ദത്തിന്റെയും നടി നർഗീസിന്റെയും മകളാണ് പ്രിയ.
















