ആവശ്യമായ ചേരുവകൾ
പച്ചരി – 1 കപ്പ്
ഉഴുന്ന് – 1/2 കപ്പ്
ഉലുവ – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട – 4 എണ്ണം
കാരറ്റ് അരിഞ്ഞത് – 1/4 കപ്പ്
തക്കാളി അരിഞ്ഞത് – 1/4 കപ്പ്
സവാള അരിഞ്ഞത് – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു പിടി
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി, ഉഴുന്ന്, ഉലുവ കുതിർത്തിയത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡ്ലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക (രാവിലെ ചുടുകയാണെങ്കിൽ രാത്രി അരച്ചു വയ്ക്കണം). ഉണ്ടാക്കുന്ന സമയത്ത് മാവിലേക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. മുട്ട നെയ്യ് ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്തു നന്നായി യോജിപ്പിക്കുക.
ഇനി ഒരു പാനിൽ മാവ് ഒഴിച്ച് തവി കൊണ്ട് നന്നായി പരത്തി കൊടുക്കുക. ഇതിന് മുകളിലായി മുട്ട കൂട്ട് കുറച്ചു ഒഴിച്ച് എല്ലാ ഇടത്തേക്കും തേച്ചു കൊടുക്കുക. അടിഭാഗം മൊരിഞ്ഞ് വരുമ്പോൾ നെയ്യ് ഒഴിച്ച് മറിച്ചിട്ട് വെന്തു വരുമ്പോൾ എടുത്ത് ചൂടോടെ കഴിക്കാം.