ആവശ്യമായ ചേരുവകൾ
ബ്രെഡ് – 10 എണ്ണം
സവാള – വലുത് ഒരെണ്ണം
കാരറ്റ് – 1 എണ്ണം
ഇഞ്ചി – 1 കഷ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
കറിവേപ്പില- 2 തണ്ട്
എണ്ണ – 2 സ്പൂൺ
കടുക് – 1 സ്പൂൺ
ചുവന്ന മുളക് – 3 എണ്ണം
അണ്ടി പരിപ്പ് – 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ബ്രെഡ് ചെറുതായി കൈ കൊണ്ട് മുറിച്ചു മിക്സിയുടെ ജാറിൽ വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക് ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒപ്പം ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും ചേർത്ത്, നന്നായി ഇളക്കുക.
അതിലേക്കു ചെറുതായി അരിഞ്ഞ് വച്ച കാരറ്റ്, ഒപ്പം സവാളയും കൂടെ ചേർത്ത് നന്നായി വഴറ്റി വേവിച്ചു എടുക്കുക. ഒപ്പം ഉപ്പും ചേർത്ത് കൊടുക്കുക. അതിനു ശേഷം അതിലേക്ക് ബ്രെഡ് പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അണ്ടിപരിപ്പും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാവുന്നതാണ്.