ആവശ്യമായ ചേരുവകൾ
ചിക്കൻ -500 ഗ്രാം
ടെൻറർ കോക്കനട്ട് -ഒന്ന്
ജിഞ്ചർ ഗാർലിക് -മൂന്ന് ടീസ്പൂൺ
വെളിച്ചെണ്ണ -മൂന്ന് ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഖരം മസാല -അര ടീസ്പൂൺ
തേങ്ങാപാൽ, ഉപ്പ് -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. എല്ലാ പൊടികളും ചേർത്ത് വഴറ്റിയ ശേഷം ഇതിലേക്ക് മല്ലിയില കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയ ചിക്കൻ ആവശ്യത്തിന് ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയ ശേഷം ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്തിളക്കി മൂടിവെച്ച് ചിക്കൻ വേവിക്കുക.
ശേഷം ഇതിലേക്ക് ടെന്റർ കോക്കനട്ട് ചെറിയ കഷണങ്ങൾ ആക്കിയത് ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ശേഷം ഈ കറി കരിക്കിലേക്ക് ഒഴിച്ച് മൈദ മാവ് കൊണ്ട് ദം ചെയ്യുന്നതു പോലെ മൂടിവെച്ച് പത്തു മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രിയിൽ 10 മിനിറ്റ് ബേക്ക് ചെയ്ത് സർവ് ചെയ്യാം.