പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടുന്ന ഘടകങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. മോശം ജീവിതശൈലി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ കൊണ്ട് പക്ഷാഘാതം ഉണ്ടാകാം.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ
തളർച്ച, മരവിപ്പ്
പെട്ടെന്നുണ്ടാകുന്ന തളർച്ച, മരവിപ്പ്, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക തുടങ്ങിയവ സ്ട്രോക്കിന്റെ സൂചനയാകാം.
സംസാരശേഷി
സംസാരശേഷി നഷ്ടമാകുന്നത്, വാക്കുകൾ ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും സ്ട്രോക്കിന്റെ പ്രധാന ലക്ഷണമാണ്.
ബാലൻസ്
നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതും പക്ഷാഘാതത്തിന്റെ സൂചനയാണ്.
മറവി
മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവയും സൂചനയാണ്.
തലവേദന
കഠിനമായ തലവേദനയും ഇതുമൂലം ഉണ്ടാകാം.
കാഴ്ച, കേൾവി
കാഴ്ചയോ കേൾവിയോ നഷ്ടമാകുന്നതും സ്ട്രോക്കിന്റെ ലക്ഷണമാകാം.
ഭക്ഷണം
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണേണ്ട. അതും ചിലപ്പോള്‍ ഒരു സൂചനയാകാം.