ഞെട്ടിക്കുന്ന ഫീച്ചറുമായി വരുന്നു: ഐ ഫോൺ 16

ഈ വര്ഷം തന്നെ ഐ ഫോൺ 16 പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഉപഭോക്താക്കൾ പ്രതീക്ഷിച്ചതു പോലെ പുതിയ ടെക്കനോളജി ഉൾപ്പെടുത്തി കൊണ്ടാണ്  16 പുറത്തിറങ്ങുന്നത്. ബി ആർ എസ് ടെക്‌നോളജി ഉൾപ്പെടുത്തിക്കൊണ്ടാണ് ഐ ഫോൺ പുറത്തിറങ്ങാൻ പോകുന്നത്. ബെസെൽ ചെറുതാക്കുവാൻ വേണ്ടിയാണ് ബി ആർ എസ് ടെക്ക്നോളജി ഉപയോഗിക്കുന്നത്. ചെറിയ മാറ്റങ്ങൾ മാത്രമാണ് ഐ ഫോൺ 16 ൽ കാണപ്പെടുന്നത്. അതിനാൽ തന്നെ ഐ ഫോൺ 15 നോട് സാമീപ്യം പുലർത്തുന്നതാണ്. 

ഐ ഫോൺ ഫീച്ചറുകൾ 

സൈസ് 

ഈ വർഷം പ്രോ മോഡലുകളുടെ ഡിസ്‌പ്ലേ വലുപ്പത്തിൽ മാറ്റം ഉണ്ടായേക്കാം. ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയുണ്ടെന്നും ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ചിലേക്ക് കുതിക്കുമെന്നും അഭ്യൂഹമുണ്ട്. സ്റ്റാൻഡേർഡ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് മോഡലുകൾ മുന്പിറങ്ങിയ സീരീസുകളുടെ   അതേ സ്‌ക്രീൻ വലുപ്പം നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്  (യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേകൾ).  പ്രോ വേരിയൻ്റുകളിൽ  പ്രവർത്തനക്ഷമതയ്‌ക്കായി പുതിയ ബട്ടണുകൾ ചേർക്കും.

പ്രോസ്സസർ 

ഐഫോൺ 15-ലെ A16 ബയോണിക് ചിപ്പിനെ അപേക്ഷിച്ച് പ്രോസസ്സിംഗ് കൂടുതൽ പ്രീമിയം ആയിരിക്കും.  പുതിയ  A17 ചിപ്പാണ് പുതിയ ലൈനപ്പ് നൽകുന്നതെന്ന് അഭ്യൂഹമുണ്ട്. പ്രോ മോഡലുകൾക്ക് A17 ചിപ്പിൻ്റെ ഒരു വകഭേദം ലഭിക്കുമെന്നുമാണ് അനുമാനം 

ക്യാമറ

48-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, നിലവിലെ 12-മെഗാപിക്സൽ സെൻസറിൽ നിന്ന് കുറച്ച അധികം ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. അൾട്രാവൈഡ് ഫോട്ടോകളിലേക്കും മികച്ച ലോ-ലൈറ്റ് സീനറിയും ക്യാമറ  സെറ്റിങ്സിൽ ലഭ്യമാകും. സൂം ലെന്സിൽ കൂടുതൽ ക്വാളിറ്റി പ്രതീക്ഷിക്കുന്നു 

ബാറ്ററി 

സാധാരണ ഐ ഫോൺ ഉപഭോക്താക്കൾക്കുള്ള പരാതിയാണ് ബാറ്ററി ലൈഫ്. ഐഫോൺ 16 ൽ മെച്ചപ്പെട്ട ബാറ്ററി ലൈഫ് ആയിരിക്കും ലഭ്യമാകുക. പിനീട് ഉള്ള പ്രത്യകത 40 w ചാർജിങ് ആണ്

എ ഐ 

കൂടുതൽ എ ഐ ഫീച്ചറുകൾ പുതിയ സീരിസിൽ ഉൾപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ എന്തോക്കെഫീച്ചറുകളാണ് ഉൾപ്പടുത്തുവാൻ പോകുന്നതെന്ന് വ്യക്തമല്ല 

ഡിസ്‌പ്ലൈ, A17 ചിപ്പ്, ക്യാമറ എന്നിവയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനാൽ വിലയും കൂടുതലായിരിക്കുമെന്നാണ് പ്രഥമ നിഗമനം