നിങ്ങൾക്ക് ദിവസേന ആവശ്യമായ മാക്രോ ന്യൂട്രിയൻ്റാണ് പ്രോട്ടീൻ. നിങ്ങളുടെ പേശികൾ, മുടി, ചർമ്മം, ഹോർമോണുകൾ എന്നിവയുടെ വളർച്ചയ്ക്കും, പ്രവർത്തത്തനത്തിനും സഹായിക്കുന്നത് പ്രോട്ടീനാണു. പ്രോട്ടീൻ്റെ നിരവധി ഭക്ഷണ സ്രോതസ്സുകളുണ്ട്. എന്നിരുന്നാലും, പലരും അവരുടെ ദൈനംദിന പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുന്നില്ല.
മെച്ചപ്പെട്ട ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും, ഓരോ വ്യക്തിയും അവരുടെ പ്രോട്ടീൻ കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തണം. നിങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ്റെ അളവ് നിങ്ങളുടെ പ്രായം, ശരീരഭാരം, എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിൽ പ്രോട്ടീൻ കുറയുമ്പോൾ ചില ലക്ഷണങ്ങൾ കാണാൻ തുടങ്ങും
ശരീരത്തിൽ പ്രോട്ടീൻ അപര്യാപ്തതയുടെ ലക്ഷണങ്ങൾ
ചർമ്മം, നഖം, മുടി
നിങ്ങളുടെ മുടി, ചർമ്മം, നഖങ്ങൾ എന്നിവ പ്രധാനമായും ഇലാസ്റ്റിൻ, കൊളാജൻ, കെരാറ്റിൻ തുടങ്ങിയ പ്രോട്ടീനുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ, പ്രോട്ടീൻ്റെ കുറവ് നഖങ്ങൾ പൊട്ടുന്നതിനും മുടി കൊഴിച്ചിൽ അല്ലെങ്കിൽ ചർമ്മം വിണ്ടു കീറുന്നതിനും കാരണമാകും
മസിലുകൾ
പ്രോട്ടീന്റെ കുറവ് നിലവിൽ നിങ്ങൾക്കുള്ള മസിലുകൾ നശിക്കുവാൻ കാരണമാകുന്നു. ഒപ്പം ശരീരത്തിൽ ക്ഷീണവും അനുഭവപ്പെടാം
വിശപ്പ്
ഒരു ദിവസത്തിൽ ശരീരത്തിന് പ്രവർത്തിക്കുവാനുള്ള ഊർജ്ജം നൽകുന്നത് പ്രോട്ടീനാണ്. എന്നാൽ പ്രോട്ടീന്റെ കുറവ് ശരീരത്തിൽ കൂടുതൽ വിശപ്പ് ഉണ്ടാക്കും. ഇത് നിങ്ങളെ എപ്പോഴും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുവാൻ പ്രരിപ്പിക്കും. മാത്രമല്ല എന്തെങ്കിലുമൊക്കെ വലിച്ചു വാരി കസ്ഴിക്കുവാനുള്ളൊരു ത്വരയും ഉണ്ടാകും
എഡിമ
എഡിമ എന്നത് അസാധാരണമായ വീക്കമോ,നീരോ വരുന്ന അവസ്ഥയാണ് ആണ്, പ്രത്യേകിച്ച് കാലുകളിലും കൈകളിലുമായിരിക്കും ഈ ലക്ഷണങ്ങൾ കാണപ്പെടുന്നത്.
ഹോര്മോണാൽ ഇമ്പാലൻസ്
പ്രോട്ടീന്റെ കുറവ് ഹോര്മോണാൽ ഇമ്പാലൻസിനു കാരണമാകും. ഇത് മൂലം വിഷാദം വരെ സംഭവിച്ചേക്കാം. അതിനാൽ മൂഡ് സ്വിങ്സ്, വിഷമം തുടങ്ങിയവ അനുഭവപ്പെടാം
പ്രോട്ടീൻ എന്തിൽ നിന്നൊക്കെ ലഭ്യമാകും
മുട്ട, ചിക്കൻ, മത്സ്യം, പാലുൽപ്പന്നങ്ങൾ, നട്സ്, വിത്ത്, കോട്ടേജ് ചീസ്, നിലക്കടല, ബീൻസ്, പയർവർഗ്ഗങ്ങൾ