മാറിയ ഭക്ഷണ രീതി, വ്യായാമം, ജീവിത ശൈലി എന്നിവ മൂലം ഇപ്പോൾ കണ്ടു വരുന്നൊരു രോഗമാണ് വൻകുടൽ ക്യാൻസർ. പ്രധാനമായും മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് വൻകുടൽ ക്യാൻസർ അഥവാ കോളൻ ക്യാൻസർ കണ്ടു വരുന്നത്. പുകവലി, അമിത മദ്യപാനം, പൊണ്ണത്തടി എന്നിവ വൻകുടൽ ക്യാൻസിറിന് കാരണമാകും.
കോളൻ ക്യാൻസർന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
മലത്തില്‍ രക്തം കാണുക, മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന് രക്തമൊഴുക്ക്, മലബന്ധം, വയറിളക്കം, വയര്‍ വേദന, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ക്ഷീണം, വിശപ്പിലായ്മ, ഛര്‍ദ്ദി, ഭാരം കുറയുക
കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
കോളൻ ക്യാൻസർ ഒഴിവാക്കാൻ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം?
പയർ
ഫൈബറിനാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. കൂടാതെ വിറ്റാമിനുകളും ധാതുക്കളും മറ്റും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഫ്രൂട്സ്
പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പച്ചക്കറി
പച്ചക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളി, ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവയിലും ഫൈബര്‍ ഉള്‍പ്പെടുന്നു.
നറ്റ്സ്
നട്സും സീഡുകളിലും ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫൈബർ
ഫാള്ഗ് സീഡുകളും ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.