ചുട്ടുപൊള്ളി കേരളം: കോട്ടയത്ത് ചൂട് 40 ഡിഗ്രിയായി

കോട്ടയം: ചുട്ടുപൊള്ളി കോട്ടയം. നഗരത്തിലും പരിസരത്തും അസഹനീയമായ ചൂടിലേയ്‌ക്ക്. വടവാതൂരിലെ ഒട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ വ്യാഴാഴച ഉയര്‍ന്ന താപനില 39.5 ഡിഗ്രി സെല്‍ഷ്യസ് കാണിച്ചു. ഉച്ചയ്‌ക്കു ശേഷം 12.45, 1.00, 1.15, 2.00 എന്നീ സമയങ്ങളിലാണ് ഉയര്‍ന്ന താപനിലയായ 39.5ഡിഗ്രി രേഖപ്പെടുത്തിയത്.

ജില്ലയിലെ മറ്റ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളിലെല്ലാം പതിവില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന താപനില രേഖപ്പെടുത്തി. കുമരകം : 37.6 ഡിഗ്രി സെല്‍ഷ്യസ് , പൂഞ്ഞാര്‍ : 38.6 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

ചൂട് കൂടിയതോടെ ജില്ലയില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി. മുഴുവന്‍ സമയവും ഫാനിടേണ്ട സാഹചര്യമായതിനാല്‍ വൈദ്യുതി ഉപയോഗം പല കുടുംബങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളിലേക്കാള്‍ ഇരട്ടിയായി.