Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി; കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 22, 2024, 07:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ്ചെയ്തതിനെയതിരെ പ്രതിഷേധം കനക്കുന്നു. ബിജെപിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റ് കൺവീനർ ഗോപാൽ റായ് വ്യാഴാഴ്ച ആഹ്വാനം ചെയ്തു. കെജ്‌രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിൻ്റെ കൊലപാതകമാണെന്നും ഏകാധിപത്യത്തിൻ്റെ പ്രഖ്യാപനമാണെന്നും റായ് പറഞ്ഞു.

    വ്യാഴാഴ്ച വൈകുന്നേരം എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയും ഏജൻസിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    ഫെഡറൽ ഏജൻസിയുടെ ഏതെങ്കിലും നിർബന്ധിത നടപടികളിൽ നിന്ന് എഎപി ദേശീയ കൺവീനർക്ക് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സിറ്റിംഗ് മുഖ്യമന്ത്രിയുടെ ആദ്യ അറസ്റ്റുണ്ടായത്.

    “ഈ സ്വേച്ഛാധിപത്യത്തിനെതിരെ രാജ്യത്തുടനീളമുള്ള ബിജെപി ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധിക്കാൻ ഞാൻ രാജ്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എഎപി ഓഫീസിൽ ഒത്തുകൂടുകയും തുടർന്ന് ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുകയും ചെയ്യും,” ഡൽഹി സർക്കാരിലെ മന്ത്രിയായ റായ് പറഞ്ഞു.

    “കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ, ആരെയും അറസ്റ്റ് ചെയ്യാനും അവരുടെ ശബ്ദം അടിച്ചമർത്താനും കഴിയും. ഇന്ന് മുതൽ പോരാട്ടം ആരംഭിച്ചു. അരവിന്ദ് കെജ്രിവാൾ ഒരു വ്യക്തിയല്ല, പ്രത്യയശാസ്ത്രമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    കോൺഗ്രസ്, സി.പി.എം, ഡി.എം​.കെ തുടങ്ങി പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധമുയർത്തിയ എ.എ.പി എം.എൽ.എമാരെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

    അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഇ.ഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തി വ്യാഴാഴ്ച രാത്രി 9.15ഓടെ അറസ്റ്റ് ചെയ്തത്. പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്‍രിവാൾ.

ReadAlso:

ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം; സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും

നേപ്പാളില്‍നിന്നു മൃതദേഹങ്ങൾ ഒഴുകി ഇന്ത്യയിലെത്തുന്നു; ഇതുവരെ കണ്ടെടുത്തത് ഏഴ് എണ്ണം

വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

    വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടുമെന്ന് ഇ.ഡി അറിയിച്ചു. അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.

    സെർച് വാറന്‍റുമായാണ് കെജ്രിവാളിന്റെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് ഇ.ഡി സംഘം എത്തിയത്. പുതിയ സമൻസ് നൽകാനാണെന്നും സെർച് വാറന്‍റ് ഉണ്ടെന്നുമാണ് ഇ.ഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരെ അറിയിച്ചത്.

     പാർട്ടി പ്രവർത്തകരും വസതിക്കു സമീപം തടിച്ചുകൂടിയിരുന്നു. വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. വസതിയിൽ കെജ്രിവാളിനെ ചോദ്യംചെയ്ത 12 അംഗ സംഘം അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോണുകൾ പിടിച്ചെടുത്തു. ലാപ്ടോപ്പിലെയും ടാബ്‍ലറ്റിലെയും വിവരങ്ങൾ പകർത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

     ഇ.ഡി നേരത്തേ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യംചെയ്ത് കെജ്രിവാൾ നേരത്തേ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന് പരിഗണിക്കാനായി മാറ്റി. മറുപടി നൽകാൻ ഇ.ഡിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് വസതിയിൽ ഇ.ഡി സംഘം എത്തിയത്.

    ഡൽഹിയിലെ വിവാദ മദ്യനയത്തിൽ അഴിമതി, കള്ളപ്പണ ഇടപാട് എന്നിവക്ക് കേസ് രജിസ്റ്റർ ചെയ്ത ഇ.ഡി നേരത്തേ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആപ് നേതാവ് സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്‍റെ മകൾ കെ. കവിതയും ജയിലിലായി.

     കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് മോദിസർക്കാറിന്‍റെ നീക്കമെന്ന് ആപ് പലവട്ടം കുറ്റപ്പെടുത്തിയിരുന്നു. കെജ്രിവാളിന്‍റെ പേര് ഇ.ഡിയുടെ കുറ്റപത്രത്തിൽ പലവട്ടം പരാമർശിച്ചിട്ടുണ്ട്.

Latest News

ആറന്മുള ഉത്രട്ടാതി ജല മേള; ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം | Aranmula Uthrattathi Water Carnival: Traffic restrictions cause public inconvenience.

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ | The government states that wasteful expenditure should be avoided for the name change to ‘Keralam’

നേപ്പാളിലെ മിന്നൽ പ്രളയം: വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, രക്ഷാപ്രവർത്തനം ദുഷ്കരം | nepal-flash-flood-fresh-warning-death-toll-rescue-operations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies