മനുഷ്യശരീരത്തിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വെള്ളം. വെള്ളം കൃത്യമായ അളവില്‍ ഉണ്ടായില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ചർമ്മം വരണ്ടു പോകുക, ക്ഷീണം അനുഭവപ്പെടുക, ഉദര സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം സംഭവിക്കും.
വെള്ളം കുടിച്ചാലുള്ള ഗുണം
ശരീരത്തിന്റെ 70% വെള്ളമാണ്. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാന്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ എല്ലാ കോശങ്ങളെയും ഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും, വിഷവസ്തുക്കളെ പുറന്തള്ളാനും, വേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താന്‍ വെള്ളം അനിവാര്യമാണ്. ഇത് ഭക്ഷണം ദഹിക്കാനും, പോഷകങ്ങള്‍ ആഗിരണം ചെയ്യാനും, വിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു.
ആരോഗ്യത്തിന് എന്നതുപോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്. ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും, ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചുളിവുകള്‍, പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ വെള്ളം അനിവാര്യമാണ്. ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കാന്‍ സഹായിക്കുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ വെള്ളം കൃത്യമായി കുടിച്ചാല്‍ ഇത് വ്യായാമം സുഗമമാക്കുന്നു. ഇത് ശരീരത്തെ തണുപ്പിക്കാനും, കഠിനമായ വ്യായാമത്തിന് ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വീണ്ടെടുക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ വെള്ളം കുടിക്കുന്നത് ബുദ്ധിശക്തി മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും, ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും, പഠനം സുഗമമാക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെള്ളം അനിവാര്യമാണ്. ഇത് ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം
വെള്ളം കുടിക്കാന്‍ ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവാണ്. എന്നിരുന്നാലും, ചില ആളുകള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്ന ആളുകള്‍, പ്രായമായ ആളുകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. അതിനാല്‍ അവര്‍ അതിനനുസരിച്ച് വെള്ളം കുടിക്കണം.
രാവിലെ എഴുന്നേല്ക്കുമ്പോള് വെള്ളം കുടിക്കുന്നത് നല്ലതാണോ?
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ചിലര്‍ ചെറു ചൂടുവെള്ളം കുടിക്കും. ചിലര്‍ സാധാ വെള്ളം കുടിക്കും. ഏതായാലും നല്ലതാണ്. അതുപോലെ രാവിലെ വെള്ളം കുടിക്കുമ്പോള്‍ സാവധാനത്തില്‍ ഇരുന്ന് കുറച്ച് കുറച്ച് വീതം ഇറക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും അതുപോലെ തന്നെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറംതള്ളാനും ഇത് സഹായിക്കുന്നുണ്ട്.
ചിലര്‍ രാവിലെ ടോയ്ലറ്റില് പോകാന്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് കാണാം.എന്നാല്‍, ചായക്കും കാപ്പിക്കും പകരം വെള്ളം കുടിച്ച് ശീലിക്കുന്നതാണ് നല്ലത്. ഇത് മലബന്ധം ഇല്ലാതാക്കാനും അതുവഴി പൈല്‍സ് പോലെയുള്ള രോഗസാധ്യതകള്‍ കുറയക്കാനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, നല്ല ദഹനം നടക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
വെള്ളം നമ്മുടെ ശരീരത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ആവശ്യത്തിനുള്ള വെള്ളം ശരീരത്തിലേക്ക് ചെന്നില്ലങ്കിൽ അത് ദിനം പ്രതി ശരീരത്തിനെ രോഗങ്ങളിലേക്ക് തള്ളി വിടും