പല ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷവറും ഗ്യാസ് കയറി എന്ന് പറയാത്തവർ ചുരുക്കമാണ്. വയറിനെ അസ്വസ്ഥതപ്പെടുത്തുന്ന ഘടകങ്ങൾ വയറിലേക്ക് എത്തുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ഥിരമായി ഗ്യാസ് കയറുന്നത് ശാരീരീകമായി ബുദ്ധിമുട്ടുകളുണ്ടാക്കും.
ഗ്യാസ് കയറിയതിനു ശേഷം വീണ്ടും ആഹാരം കഴിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വയറിൽ ഗ്യാസ് കയറിയിരിക്കുമ്പോൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പലരും ചെയ്യുന്ന പരിഹാര മാർഗ്ഗങ്ങളിലൊന്നാണ് കാർബണെറ്റ് ഡ്രിങ്കുകൾ കുടിക്കുന്നത്. ഇവ വീണ്ടും വയറിനെ പ്രശ്നത്തിലാക്കുക മാത്രമേ ചെയ്യുകയുള്ളൂ.
വയറിൽ ഗ്യാസ് കയറുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
പയറുവർഗ്ഗങ്ങൾ
ബീൻസ്, ചെറുപയർ തുടങ്ങിയവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കും. എന്നിരുന്നാലും ഇവ സ്ഥിരമായി കഴിക്കുന്നതും, ഗ്യാസ് ഉള്ളപ്പോൾ കഴിക്കുന്നതും വയറിനെ കൂടുതൽ പ്രശ്നത്തിലേക്ക് നയിക്കും. ബീൻസ്, ചെറുപയർ പോലുള്ളവ കഴിക്കുന്നുണ്ടെങ്കിൽ തലേന്ന് രാത്രിയിൽ കുതിർത്തു വയ്ക്കാൻ മറക്കരുത്.
ക്രൂസിഫെറസ് പച്ചക്കറികൾ
ക്രൂസിഫെറസ് പച്ചക്കറികളെന്നത് ക്യാബേജ്, ബ്രോക്കോളി എന്നിവയാണ്. ഇവ രാത്രിയിൽ കഴിക്കാൻ തെരഞ്ഞെടുക്കരുത്. കാരണം ഇവ ഗ്യാസ് ഉണ്ടാക്കും. ഉച്ചയ്ക്ക് ഇവ കഴിക്കുന്നതിൽ പ്രശ്നം ഇല്ല.
ഡയറി ഉത്പന്നങ്ങൾ
പല വ്യക്തികൾക്കും ഡയറി ഉത്പ്പങ്ങൾ അലര്‍ജിയുണ്ട്. ഇവ ലാക്ടോസ് അലർജി എന്ന് അറിയപ്പെടുന്നു. അനഗ്നെ അലര്‍ജിയുള്ളവർ ഡയറി ഉത്പ്പന്നങ്ങളൊന്നും കഴിക്കരുത്. കാരണം ഇവ ദഹനത്തെയും, വയറിനെയും ബാധിക്കും.
കാർബണേറ്റ് ഡ്രിങ്ക്സ്
ഭക്ഷണത്തിനു ശേഷം കാർബണേറ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ദാനത്തിനു സഹായിക്കും എന്ന മിഥ്യ ധാരണ നമുക്കിടയിലുണ്ട്. എന്നാൽ ഇത് തെറ്റാണു. കാര്ബണെറ്റ് ഡ്രിങ്ക്സ് കൂടുതൽ മർദ്ദം ആമാശയത്തിലുണ്ടാക്കുകയും, അത് ഗ്യാസിന് കാരണമാകുകയും ചെയ്യും.
ഫാറ്റി ഫുഡ്
കൊഴുപ്പുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും വയറുവീർപ്പിന് കാരണമാകും. അവ നമ്മുടെ ശരീരത്തിൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ബദാം, അവോക്കാഡോ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ, വലിയ അളവിൽ കഴിച്ചാൽ, ദഹനത്തെ മന്ദീഭവിപ്പിക്കുകയും വയറു വീർക്കുകയും ചെയ്യും, കൂടാതെ വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ചിപ്സ്, പേസ്ട്രികൾ എന്നിവ പോലുള്ള കൊഴുപ്പുള്ള ഭക്ഷണങ്ങളാണ് ഗ്യാസ്, വയറിളക്കം എന്നിവയുടെ കാരണം.
മധുരം
മിഠായികൾ, ശീതളപാനീയങ്ങൾ, എന്നിവയിൽ കാണപ്പെടുന്ന കൃത്രിമ മധുരം ഗ്യാസിന് കാരണമാകും അതിനാൽ പായ്ക്കറ്റ് ഡ്രിങ്കിസിനു പകരം നാരങ്ങാവെള്ളം, വീട്ടിലുണ്ടാക്കുന്ന പ്രകൃതിദത്ത ജ്യൂസുകൾ എന്നിവ കുടിയ്ക്കുക