ശരീരത്തിന് ആനുപാതികമായി മാത്രമേ ഭാരം നടക്കുവാൻ പാടുള്ളു. ബി എം ഐ( ബോഡി മാസ്സ് ഇൻഡക്സ്} ശരീരത്തിനനുസരിച്ചു ഭാരം നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയെ പറ്റി പറയുന്നു. എന്നാൽ ബി എം ഐ പോലെ പ്രാധാന്യമർഹിക്കുന്നതാണ് ബി സി എ. ബി സി എ പറയുന്നത് നമ്മുടെ ശരീര ഭാഗങ്ങൾ ഉൾകൊള്ളണ്ട ഭാരത്തെ പറ്റിയാണ്. കൈ, കാലുകൾ, അരക്കെട്ടു, വയർ, ഇടുപ്പ് ഇവിടെയെല്ലാം ഫാറ്റ് അടിഞ്ഞു കൂടുന്നതിന് സാധ്യത കൂടുതലാണ്.
ബി സി എയുടെ കണക്കു പ്രകാരം പുരുഷന്മാരിൽ ഫാറ്റ് 0.9 ഉം, സ്ത്രീകളിൽ 0.85 ഉം മാത്രമേ ഫാറ്റ് അടിയാണ് പാടുള്ളു. ഇ കണക്കിലധികമായി ഫാറ്റ് അടിയുന്നുണ്ടെങ്കിൽ അവ ആരോഗ്യത്തിനു ഹാനികരമായി മാറും. ചീത്ത ഫാറ്റ് വയറിൽ അടിയുന്നത് വെസറൽ ഫാറ്റ് ആയിട്ട് മാറും. മനുഷ്യ ശരീരത്തിൽ ഫാറ്റ് അടിഞ്ഞാൽ കളയാൻ ഏറ്റവും ബുദ്ധിമുട്ട് വയറിലെതാണു. വയറിലെ കൊഴുപ്പുരുക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. ഫാറ്റ് കളയാൻ ഏറ്റവും നല്ലത് പാനീയങ്ങളാണ്. വീട്ടിൽ ലഭ്യമാകുന്നവ വച്ച് തന്നെ കൊഴുപ്പുരുക്കാൻ പാനീയങ്ങൾ തയാറാക്കാം.
ഗ്രീൻ ടി
ഫാറ്റ് കളയാൻ ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടി. ഗ്രീൻ ടീ ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് പോളിഫെനോൾ. ഒരു ചൈനീസ് പഠനത്തിൽ, ഗ്രീൻ ടീ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും, മൊത്തത്തിലുള്ള ശരീര ഭാരം കുറയ്ക്കുകയും ചെയ്യും
കറുവപ്പട്ട
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം (IR) കുറയ്ക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഐആർ. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുവാൻ കറുവപ്പട്ട ഉപയോഗപ്രദമാണ്.
കറുവപ്പട്ട ഒരു മെറ്റബോളിസം ബൂസ്റ്റർ കൂടിയാണ്. ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. വയറിലെ കൊഴുപ്പ് കളയാൻ മാത്രമല്ല പ്രതിരോധ ശേഷി കൂട്ടുവാനും ഇവ സഹായിക്കും
കാപ്പി
അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ചു , ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വിസറൽ കൊഴുപ്പ് കാപ്പി കുടിച്ച മാറുമെന്നാണ്. പ്രതിദിനം 3 കപ്പ് കാപ്പി മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിൽ കാര്യമായ മാറ്റം കാണിക്കുന്നതായി അവർ കണ്ടെത്തി. കാപ്പിയിലെ പോളിഫെനോളുകൾ – ക്ലോറോജെനിക് ആസിഡുകൾ – വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സമാനമായ ഫലങ്ങൾ കാണിക്കുന്ന നിരവധി പഠനങ്ങളുണ്ട്. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്ലാതെ 2-3 കപ്പ് കട്ടൻ കാപ്പി വയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുത്തുന്നതിനുള്ള ഒരു നല്ല മാർഗമാണ്.
തേൻ
ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന് തേൻ സഹായിക്കുന്നു. ശരീരത്തിന് ഊർജം നൽകുന്നതിനും വിശപ്പിനെ തടയുന്നതിനും തേൻ സഹായിക്കുന്നു . നല്ലൊരു ആൻ്റിഓക്സിഡൻ്റ് ആയതിനാൽ വിസറൽ ഫാറ്റ് സെല്ലുകൾ ഉൽപ്പാദിപ്പിക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസിനെ ഇത് പ്രതിരോധിക്കുന്നു.
ഇവയിലേതെങ്കിലും നിത്യവും ശീലമാക്കിയാൽ വയറിലെ കൊഴുപ്പ് കളയാൻ സാധിക്കും