പീരിയഡ്‌സ് സമയത്തു വയറു വേദന ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ഓരോത്തർക്കും ഇത് ഓരോ തരത്തിലായിരിക്കും വേദന അനുഭവപ്പെടുക.വയറുവേദനയോടൊപ്പം തന്നെ നടുവേദന, ഗ്യാസ്, മലബന്ധം, മൂഡ് സ്വിങ്സ് എന്നിവ ഉണ്ടാകുവാൻ സാധ്യത വളരെ കൂടുതലാണ്. ഇവ പരിഹരിക്കുവാൻ ചില ഡ്രിങ്കുക കുടിക്കാവുന്നതാണ്.
പീരിയഡ്‌സ് സമയത്ത് കുടിക്കാൻ സാധിക്കുന്ന ഡ്രിങ്കുകൾ
ജിഞ്ചർ ടി
ഇഞ്ചിയിൽ ജിഞ്ചറോളുകൾ അടങ്ങിയിട്ടുണ്ട്, അതിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തെ സഹയിക്കും. ഇത് നിങ്ങളുടെ ഗർഭാശയത്തിലെ പേശികളെ വിശ്രമിക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ഓക്കാനം, ഗ്യാസ് എന്നിവ പോലുള്ള ആർത്തവ പ്രശ്‌നങ്ങളിൽ ഇഞ്ചി ഉത്തമമാണ്. ആർത്തവ സമയത്ത് ഒരു ഗ്ലാസ് ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണു
ഡാർക്ക് ചോക്കലേറ്റ്
ഡാർക്ക് ചോക്കലേറ്റിൽ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടം നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്ന രാസ സംയുക്തമായ പോളിഫെനോളുകളും ചോക്കലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഇവ പീരിയഡ്‌സ് സമയഥ് കഴിക്കാവുന്നതാണ് എന്നിരുന്നാലും ഒരുപാട് കഴിക്കുന്നത് നല്ലതല്ല
പെപ്പർമിൻ്റ് ടീ
ഒരു കപ്പ് പെപ്പർമിൻ്റ് ടീ പീരിയഡസ് സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. പെപ്പർമിൻ്റ് ടീയിൽ മെന്തോൾ, ആൻറിസ്പാസ്മോഡിക്, ആൻറി-ഇൻഫ്ലമേറ്ററി, വേദനസംഹാരിയായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്തമായ വേദനസംഹാരിയായും സ്ട്രെസ് ഒഴിവാക്കുന്നവയായും പ്രവർത്തിക്കുന്നു.
മഞ്ഞൾ പാൽ
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മഞ്ഞൾ പാൽ. മഞ്ഞളിൽ കുർകുമിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് വയറിനു ഏറെ ഗുണം ചെയ്യുന്നു