മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം? പഴമക്കാരുടെ ട്രിക്ക് കടമെടുത്താലോ?

സ്ട്രെസ് മൂലവും, പോഷഹാരങ്ങളുടെ കുറവ് മൂലവും മുടി കൊഴിച്ചിൽ ഉണ്ടാകും. മുടി കൊഴിയുന്നതിപ്പോൾ എല്ലാവരുടെയും പ്രശ്നമായി മാറിയിട്ടുണ്ട്. ഇതിനുള്ള പരിഹാരമായി പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ചില ട്രിക്കുകൾ നമുക്ക് പൊടി തട്ടിയെടുക്കാം 

ഉലുവ

മുടിയ്ക്ക് നാച്വറല്‍ ഷാംപൂ, കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നാണ് ഉലുവ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണ് ഇത്. ഉലുവാ കൊണ്ടുംപായ്ക്കുണ്ടാക്കാം.

തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ഉലുവ പിറ്റെ ദിവസം അരച്ച് തലയില്‍ തേയ്ക്കുന്നത് വളരെ നല്ലതാണ്. ഉലുവ പേസ്റ്റിനൊപ്പം ചെമ്പരത്തി ഇലയും തൈരും മുട്ടയും ഏതാനം തുള്ളി ലാവന്‍ഡര്‍ ഓയിലും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി തലയില്‍ തേയ്ക്കാം. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയാവുന്നതാണ്.

കറിവേപ്പില​

മുടികൊഴിച്ചില്‍ നിര്‍ത്താന്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന വഴികളില്‍ ഒന്നാണ് കറിവേപ്പില.കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നവരുണ്ട്. ഇത് അല്ലാതെ പാക്ക് ആയിട്ടും കറിവേപ്പില ഉപയോഗിക്കാം. രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
നരച്ച മുടിയ്ക്ക് കറിവേപ്പില ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

സവാളനീര് ​

സവാളനീര് അല്ലെങ്കില്‍ ചെറിയുള്ളി നീര് മുടി കൊഴിച്ചിലിന് ഉപയോഗിയ്ക്കാവുന്ന പരിഹാരമാണ്.
ഒരു സവാളയുടെ നീര്, അര് ടീസ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിയ്ക്കാം. അര മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

കറ്റാര്‍ വാഴ​

മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഫലപ്രദമായ വഴിയാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ജെല്ലില്‍ സമ്പന്നമായ അളവില്‍ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങള്‍ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും മുടിക്ക് ഉള്ള് നല്‍കുകയും ചെയ്യുന്നു. വരണ്ട ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍ വാഴ ജെല്‍ പുരട്ടി പത്ത് മിനിറ്റു വയ്ക്കുക, ശേഷം നന്നായി കഴുകിക്കളയുക.